വർക്കല : ബന്ധുക്കൾ തമ്മിലുള്ള വസ്തു തർക്കത്തിന്റെ പേരിൽ വർക്കല ചിലക്കൂറിൽ യുവാവിനെ വാഹനം പിടിച്ച് കൊല്ലപ്പെടുത്താൻ ശ്രമിച്ച മൂന്നു പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
ചിലക്കൂർ അക്കരതോട്ടം വീട്ടിൽ മുഹമ്മദ് ഷിഹാബുദ്ദീൻ,ചിലക്കൂർ പുന്നക്കൂട്ടം വീട്ടിൽ റഷീദ്, വെട്ടൂർ കുണുക്കംകല്ല് വീട്ടിൽ കാസിം എന്നിവരാണ് അറസ്റ്റിലായത്.
വർക്കല ചുമടുതാങ്ങി സ്വദേശിയായ റസീനയുടെ മകൻ ബേബി എന്നറിയപ്പെടുന്ന ഷംനാസും ബന്ധുവായ ഷിഹാബുദ്ദീനും തമ്മിൽ വാക്ക്തർക്കവും അടിപിടി കൂടിയതിലും വെച്ചുള്ള വിരോധം നിമിത്തം ബൈക്കിൽ യാത്ര പോവുകയായിരുന്ന ഷംനാസിനെ ചിലക്കൂർ ചുമട്താങ്ങി ജംഗ്ഷന് സമീപം വെച്ച് റഷീദ്, കാസിം എന്നിവരെയും കൂട്ടി ഷിഹാബുദ്ദീൻ ഓടിച്ചു വന്ന ഒമിനി വാൻ ഷംനാസ് ഓടിച്ചു വന്ന ബൈക്കിൽ കൊണ്ടിരിക്കുകയും തെറിച്ച് വീണ ഷംനാസിനെ മതിലിനോട് ചേർത്ത് ഇടിച്ച് ഷംനാസിന്റെ തലയിലും കാലിലും കഴുത്തിലും ഗുരുതരമായ പരിക്കുകൾ സംഭവിച്ചതിന് തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
വർക്കല ഡിവൈഎസ്പി സി ജെ മാർട്ടിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അബ്ദുൽ ഹക്കീം, ഗ്രേഡ് എസ് ഐ മാരായ ജയരാജ്, ഫ്രാങ്ക്ലിൻ,എസ് സി പി ഒ മാരായ ഷിജു, ഷൈജു, ബ്രിജ്ലാൽ,സുധീർ, സി പി ഒ മാരായ ബിനു ശ്രീദേവി, ഫാറൂഖ്,സുജിത്ത്, റാം ക്രിസ്ടിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വർക്കലയിൽ വസ്തു തർക്കം- അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു, മകനെ വാനിടിച്ചു കൊലപ്പെടുത്താൻ ശ്രമം