Search
Close this search box.

ഇംഗ്ലീഷ് കാർണിവൽ ജനകീയോത്സവമാക്കി വിളപ്പിൽശാല യു.പി.എസിലെ കുട്ടികൾ.

eiTDFQE75868

വിളപ്പിൽ ശാല : വിളപ്പിൽശാല ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് കാർണിവൽ കുട്ടികളുടെ സംഘാടനത്തിൽ ആകർഷകവും മികവുറ്റതുമായി.

ഇംഗ്ലീഷ് , സാമൂഹ്യ ശാസ്ത്രം വിഷയങ്ങളിൽ കുട്ടികളെ മികവുറ്റവരാക്കി തീർക്കുന്നതിനും പഠന അന്തരീക്ഷത്തിൽ പുത്തൻ വീഥികൾ കണ്ടെത്തുന്നതിനും വേണ്ടി സമഗ്രശിക്ഷ കേരളം ആവിഷ്കരിച്ച എൻഹാൻസിങ് ലേണിങ് ആമ്പിയൻസ് (ELA) പദ്ധതിയുടെ ഭാഗമായിട്ടാണ് കാർണിവൽ നടന്നത്.

ടീ സ്റ്റാൾ , ബുക്ക്‌ ഷോപ്പ് , ടോയ്‌ഷോപ് , ഫ്രൂട്ട് സ്റ്റാൾ , ഗെയിംസ് കോർണർ , ഐസ് ക്രീം ഷോപ്പ് തുടങ്ങി വിവിധ സ്റ്റാളുകൾ ക്രമീരീകരിച്ചുള്ള പ്രദർശനവും വിൽപനയും കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. ഉപ്പുസത്യഗ്രഹത്തെ അനുസ്മരിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച നാടകം അവതരണ മികവു കൊണ്ട് ശ്രദ്ധേയമായി.

ഇതുമായി ബന്ധപ്പെട്ട് നാടൻ ഭക്ഷ്യ മേള, മില്ലെറ്റ് ഫെസ്റ്റ്, എന്നിവയും നാടൻ പാനീയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഹാപ്പി ഡ്രിങ്ക്സ് എന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. മുന്നോറോളം കുട്ടികൾ പങ്കെടുത്ത ഭക്ഷ്യമേളയിൽ അഞ്ഞൂറോളം വ്യത്യസ്ത തരം ഭക്ഷണ വിഭവങ്ങളാണ് പ്രദർശനത്തിനും വിൽപ്പനക്കുമായി എത്തിയത്.

പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട ബി.പി.സി. എൻ.ശ്രീകുമാർ നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിആർസി ടെയിനർ ഡോ. വിനയ, എച്ച്.എം, അജിത് കുമാർ , ബിന്ദു മോൾ എന്നിവർ ആശംസയർപ്പിച്ചു.

തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷ് ഫെസ്റ്റും .’ഐ’ എന്ന പേരിൽ ഇംഗ്ലീഷ് പത്രവും പ്രകാശനം ചെയ്തു. പൊതു ജനങ്ങൾക്കും രക്ഷിതാക്കൾക്കും കാർണിവൽ സന്ദർശിക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും സൗകര്യമൊരുക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!