കടയ്ക്കാവൂർ : കടയ്ക്കാവൂർ പ്രദേശത്തെ സ്വകാര്യ ബസുകളിൽ ജീവനക്കാർ വ്യാപകമായി ലഹരി ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ സി.ഐ. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. വിനോദ് വിക്രമാദിത്യന്റെ നേതൃത്യത്തിൽ ബസുകളിൽ പരിശോധന നടത്തി. പത്തോളം കണ്ടക്ടർമാരിൽ നിന്നും ഡ്രൈവർമാരിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങളായ ശംഭു, കൂൾ, ചൈനി ഖൈനി എന്നിവ പിടിച്ചെടുത്തു. യാത്രക്കാരെയും കൊണ്ട് പോകുമ്പോൾ ക്വിക്കിനു വേണ്ടി ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് അപകടമുണ്ടാക്കും. പിടിക്കപ്പെട്ടവരിൽ നിന്നും പിഴ ഈടാക്കുകയും താക്കീത് നൽകുകയും ചെയ്തു. എ.എസ്.ഐമാരായ മുകുന്ദൻ ശ്രീകുമാർറാഫി, സി.പി.ഒ.മാരായ സുജിത്ത് ബിനോജ്, ഡീൻ, ഷിബു, ജുഗുനു എന്നിവർ പങ്കെടുത്തു.