കഠിനംകുളത്ത് കന്യാസ്ത്രീപഠനം നടത്തുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

FB_IMG_1677485573147

കഠിനംകുളം വെട്ടുതുറയിലെ കോൺവെന്റിൽ കന്യാസ്ത്രീപഠനം നടത്തുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപ്പൂർ സ്വദേശിനി അന്നപൂരണി (27) യെയാണ് കോൺവെന്റിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

രാവിലെ പ്രാർഥനയ്ക്ക് വരാത്തതിനെത്തുടർന്ന് കൂടെയുള്ളവർ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ യുവതിയെ കണ്ടത്. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തനിക്ക് കന്യാസ്ത്രീയാകാൻ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.

മുറിയിൽ ഇവർ തനിച്ചായിരുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കഠിനംകുളം പോലീസ് മറ്റ് നടപടികൾ സ്വീകരിച്ചുവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!