Search
Close this search box.

ചിറയിൻകീഴ് ശാർക്കരയിൽ നാളെ ഗതാഗത നിയന്ത്രണം

eiPAA4O78646

ചിറയിൻകീഴ് ശാർക്കര കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ചു നാളെ ശാർക്കരയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

ഉച്ചയ്ക്ക് 2.00മണി മുതൽരാത്രി 9.00 മണിവരെ ശാർക്കര ക്ഷേത്രം ചുറ്റിയുളള റോഡിൽ പൂർണമായും വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. ഉച്ചമുതൽ ശാർക്കര ക്ഷേത്രത്തിലേക്കു വലിയകട, അഴൂർ എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മഞ്ചാടിമൂട്, കോളിച്ചിറ ഭാഗത്തു പാർക്ക് ചെയ്യണം.

കടയ്ക്കാവൂർ നിന്ന് വരുന്ന വാഹനങ്ങൾ പണ്ടകശാല, പുളിമൂട് പാലം, ബീച്ച് റോഡ് എന്നിവിടങ്ങളിൽ പാർക്ക്‌ ചെയ്യേണ്ടതാണ്.

ചിറയിൻകീഴ്‌ നിന്ന് കടയ്ക്കാവൂർ പോകേണ്ട വാഹനങ്ങൾ ആറ്റിങ്ങൽ ഗേൾസ് ഹൈ സ്കൂൾ ജംഗ്ഷൻ വഴിയോ, അഴൂർ പാലം, പെരുമതുറ വഴിയോ പോകേണ്ടതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!