Search
Close this search box.

കാപട്യമില്ലാത്ത മനുഷ്യനായിരുന്നു ജി കാർത്തികേയൻ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

IMG-20230306-WA0073

വർക്കല : ഏത് തരത്തിലുള്ള സ്വാധീനവും അവഗണിച്ചു കൊണ്ട് നിലപാടുകളുടെ കാര്യത്തിൽ കടുകിട മാറാതെ നിന്നിട്ടുള്ള ശക്തനായ ജനാധിപത്യ വാദിയായിരുന്നു മുൻ മന്ത്രി ജി. കാർത്തികേയൻ എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ .

കാപട്യമില്ലാത്ത മനുഷ്യനായിരുന്നു ജി കാർത്തികേയൻ. ഇന്നത്തെ രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും മാറ്റം സംഭവിച്ചിട്ടുണ്ട്. കക്ഷിഭേദമില്ലാതെ , മുകളിലുള്ള നേതാക്കൾക്ക് മംഗളം പാടുന്ന പ്രവണത ഇന്ന് കൂടുതലായി കാണുന്നുണ്ട്. ഇത് വ്യക്തിത്വത്തിന്റെ ഭാഗമല്ല. നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് വേണ്ടത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ജി കാർത്തികേയൻ ഫൗണ്ടേഷൻ വർക്കലയിൽ സംഘടിപ്പിച്ച എട്ടാമത് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി.കാർത്തികേയൻ ഫൗണ്ടേഷൻ ചെയർമാൻ വർക്കല കഹാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം.ബഷീർ,ജനറൽ സെക്രട്ടറിമാരായ പി.വിജയൻ, അഡ്വ.ബി.ഷാലി, അഡ്വ.ഇ.റിഹാസ്,കെ.ഷിബു,മണ്ഡലം പ്രസിഡന്റ് സജീ വേളിക്കാട് തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!