വാമനപുരം : വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ മനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ വിദേശമദ്യ കച്ചവടം നടത്തിവന്ന നെല്ലനാട് വലിയകട്ടയ്‌ക്കാൽ വലിയവിള പുത്തൻ വീട്ടിൽ ബാഹുലേയന്റെ പേരിൽ കേസെടുത്തു.
വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്നും പൊതുജനങ്ങൾക്കും മറ്റും ശല്യമാണെന്നുമുള്ള നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യവിൽപ്പന നടത്തിയ ബാഹുലേയന്റെ പേരിൽ കേസെടുത്തത്.
ബിവറേജ് ഷോപ്പുകളിൽ നിന്നും വിദേശ മദ്യം വാങ്ങി വീട്ടിൽ വച്ച് ചില്ലറ വിൽപന നടത്തി വരികയായിരുന്ന പ്രതിയുടെ മദ്യകച്ചവടത്തെ കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരുന്നത്. അതിരാവിലെ മുതൽ നിരവധി ആൾക്കാരാണ് ഇവിടെ മദ്യപിക്കുന്നതിന് എത്തിക്കൊണ്ടിരുന്നത്.
പ്രിവൻ്റീവ് ഓഫീസർ മനുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, ലിബിൻ,ഹാഷിം എന്നിവർ പങ്കെടുത്തു