പെരുമാതുറയിൽ കാറുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്.

IMG-20230307-WA0016

പെരുമാതുറയിൽ കാറുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി 9 മണിയോടെ പെരുമാതുറ വലിയപള്ളിക്ക് സമീപമാണ് സംഭവം.

ആറ്റിങ്ങലിൽ നിന്നും മുതലപ്പൊഴിയിലേക്ക് പോകുകയായിരുന്ന താർ കാറും എതിർദിശയിൽ നിന്നും വരുകയായിരുന്ന ടൊയോട്ട എറ്റിയോസ് കാറുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ പുത്തൻതോപ്പ് സ്വദേശി ലിംഗൺ എഡ്വേർഡ് ലോപ്പസ് ആറ്റിങ്ങൽ സ്വദേശി അബിറാം എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തെ തുടർന്ന് ഏറേനേരം തീരദേശപാതയിൽ ഗതാഗത തടസ്സമുണ്ടായി. അപകടത്തിൽ എറ്റിയോസ് കാർ പുർണ്ണമായും താർ കാറിൻ്റെ മുൻ ഭാഗവും തകർന്നു.താർ കാർ അമിതവേഗതയിലായിരുന്നുവെന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർന്മാർ മാത്രമായിരുന്നു കാറുകളിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റ ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.ഇവരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. കഠിനംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!