കവി ചാത്തന്നൂർ സുരേഷ് കുമാറിനെ അനുസ്മരിച്ചു

IMG-20230307-WA0027

നാവായിക്കുളം : മലയാളവേദിയുടെ 202ആമത് പ്രതിമാസ പരിപാടിയുടെ ഭാഗമായി അന്തരിച്ച പ്രശസ്ത കവി ചാത്തന്നൂർ സുരേഷ് കുമാറിനെ (ചാ. സൂ ) അനുസ്മരിച്ചു. നാവായിക്കുളം എൻഎസ്എസ് കരയോഗ ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ കവി ഓരനെല്ലൂർ ബാബു അദ്ധ്യക്ഷനായിരുന്നു. അടുതല ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി.

രാമചന്ദ്രൻ കരവാരം, ദിവാകരൻ ചാത്തന്നൂർ, അപ്സര ശശികുമാർ, ആശാന്റെഴികം പ്രസന്നൻ, സുരേഷ് പാറയിൽകാവ്, മോഹനൻ കലക്കോട്, ചാന്നാങ്കര ജയപ്രകാശ്, വിജയൻ ചന്ദനമാല, യു എൻ ശ്രീകണ്ഠൻ, പെരിനാട് സദാനന്ദൻ പിള്ള ,നിതിൻ സുരേഷ്, അമൃത ബാബു, കവിയുടെ കുടുംബാംഗം ഷേർഷ് സി ആർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!