Search
Close this search box.

ഇനി കൊണ്ടോട്ടിയിലും – ആറ്റിങ്ങലിൽ ആരംഭിച്ച സ്വയംവര സിൽക്‌സ് വൻ നഗരങ്ങളിൽ ജനപ്രീതി നേടുമ്പോൾ…

ei3GI9959071

സ്വയംവര സിൽക്സിന്റെ ആഘോഷങ്ങളെ ഉത്സവമാക്കി മാറ്റിയ ഓരോ ആറ്റിങ്ങൽ നിവാസിക്കും നന്ദി പറഞ്ഞു കൊണ്ട് അറിയിക്കട്ടെ !

ആറ്റിങ്ങലിന്റെ പേര് ഇനിയും കൂടുതൽ സ്ഥലങ്ങളിൽ പതിയും. സ്വയംവര സിൽസ്‌കിന്റെ ഏഴാമത്തെ ഷോറൂം കൊണ്ടോട്ടി ബൈപാസ് റോഡിൽ മാർച്ച്‌ 19ന് ദുൽകർ സൽമാൻ ഉദ്ഘാടനം നിർവഹിക്കും.

തുടക്കം വിജയം കണ്ടതിലുള്ള പ്രചോദനമാണ് സ്വയംവര സിൽക്‌സ് പുതിയ നഗരങ്ങളിലേക്ക് പേര് വെക്കുന്നത്. ആറ്റിങ്ങലിൽ തുടങ്ങി വർക്കലയിലും കൊട്ടാരക്കരയിലും, കൊല്ലത്തും, കൊച്ചിയിലും, കൊടുങ്ങല്ലൂരിലും വളരെ മികച്ച ജനപിന്തുണയോടെ ജനങ്ങൾക്കൊപ്പം നീങ്ങുന്ന സ്വയംവരയുടെ ഓരോ ചുവടുവെയ്പ്പിലും ആറ്റിങ്ങൽകാരുടെ സഹകരണത്തിന്റെ മായാത്ത കയ്യൊപ്പ് ഉണ്ട്.

ആറ്റിങ്ങലിന്റെ പേര് സ്വയംവരയ്‌ക്കൊപ്പം കൂടിയിട്ട് രണ്ടര പതിറ്റാണ്ടുകൾ കഴിയുന്നു. അതുപോലെ ആറ്റിങ്ങൽ നിവാസികളുമായുള്ള ഉറച്ച ആത്മബന്ധത്തിനും നീണ്ട കാലത്തെ പഴക്കവും പുതുമയും ഉണ്ട്.

ഗുണമേന്മയുള്ള വസ്ത്രങ്ങൾ മിതമായ വിലയിൽ നൽകുന്നതിനാൽ ആറ്റിങ്ങൽ നിവാസികൾക്ക് സ്വയംവര എന്നും മികച്ച അനുഭവങ്ങളാണ് നൽകിയിട്ടുള്ളത്. ആറ്റിങ്ങലിൽ തുടങ്ങി കൊണ്ടോട്ടിയിൽ എത്തി നിൽക്കുമ്പോൾ സഹകരിച്ച ഓരോരുത്തർക്കും നന്ദി സ്വയംവര സിൽക്‌സ് മാനേജ്മെന്റ് പറയുന്നു. പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ട്രെണ്ടിന് അനുസരിച്ചു മാറി വരുന്ന വസ്ത്ര സങ്കൽപ്പങ്ങൾക്ക് സ്വയംവര സിൽക്‌സ് ഒരു ബെസ്റ്റ് ഓപ്ഷൻ തന്നെയാണ്. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. ഉദ്ഘാടനവും ഉത്സവമാക്കി മാറ്റാൻ പ്രിയപ്പെട്ട ഉപഭോക്താക്കളെയും കൊണ്ടോട്ടിയിലേക്ക് ക്ഷണിക്കുകയാണ് സ്വയംവര സിൽക്‌സ്.

ആഘോഷങ്ങൾക്ക് പുതുമയും സമ്മാനങ്ങളും നൽകി എന്നും ഉപഭോക്താക്കളുടെ മനസ്സിൽ ഇടം പിടിക്കുന്ന സ്വയംവര സിൽക്ക്സിന്റെ ആറ്റിങ്ങൽ, കൊട്ടാരക്കര ഷോറൂമുകൾ നവീകരിച്ച് പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. സ്വയംവര സിൽക്ക്സിന്റെ പുതിയ ലോഗോയും തെളിയും. ഒട്ടനവധി ഓഫറുകളും കളക്ഷനുകളുമാണ് സ്വയംവര സിൽക്‌സ് ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുള്ളത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!