വർക്കലയിൽ വീടിന് തീപിടിച്ചു. ഉറങ്ങിക്കിടന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തമിഴ്നാട് സ്വദേശിയായ ഗണേഷ് മൂര്‍ത്തിയും കുടുംബവും വാടകയ്ക്ക് താമസിച്ച വീട്ടിലാണ് രാവിലെ ഏഴുമണിയോടെ തീപിടിച്ചത്. കുട്ടികളെ ഉറക്കിക്കിടത്തി ഗണേഷ് മൂര്‍ത്തിയും ഭാര്യ രാജേശ്വരിയും ജോലിക്ക് പോയ സമയത്തായിരുന്നു അപകടം.
ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു സംഭവം.തീപടരുന്നത് കണ്ട നാട്ടുകാരാണ് വീടിനകത്തുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്. വീടിനകത്ത് കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീപടര്‍ന്നത്. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.
പത്തും പതിമൂന്നും വയസ്സായ രണ്ടു കുട്ടികൾ ആയിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്
പുന്നമൂട് സ്വദേശിയായ വിജയയുടെ വീടിനാണ് തീപിടിച്ചത് .
ഇൻസ്റ്റാൾമെൻറ് ഫർണിച്ചർ വ്യാപാരിയാണ് ഗണേഷ് മൂർത്തി. അദ്ദേഹത്തിൻറെ ഭാര്യ അമ്പലത്തിലെ പുറം ജോലികൾ ചെയ്യുന്നു.കുട്ടികളെ ഉറക്കി കിടത്തി അതിനുശേഷം ജോലിക്കായി അമ്പലത്തിൽ പോയ സമയത്താണ് കത്തിച്ചു വച്ചിരുന്ന വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചത്
വീട്ടിനുള്ളിൽ 3 ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു
വർക്കല ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയും ചൂട് പിടിച്ചിരുന്ന ഗ്യാസ് കുറ്റികൾ വെള്ളത്തിൽ മുക്കി അപകട സാധ്യത ഇല്ലാതാക്കി