കൊണ്ടോട്ടിയെ ഇളക്കി മറിച്ച് ദുൽഖർ സൽമാൻ, സ്വയംവര സിൽക്‌സ് പ്രവർത്തനം ആരംഭിച്ചു

IMG_20230319_14514918

പൊള്ളുന്ന വെയിലിലും ചൂടിലും ആരാധകർക്ക് ആവേശമായി ദുൽഖർ സൽമാൻ. വസ്ത്ര വ്യാപാര രംഗത്ത് ജനഹൃദയങ്ങളിൽ ഇടം നേടിയ സ്വയംവര സിൽസ്‌കിന്റെ ഏഴാമത്തെ ഷോറൂം കൊണ്ടോട്ടി ബൈപാസ് റോഡിൽ ദുൽഖർ സൽമാൻ ഉദ്ഘാടനം നിർവഹിച്ചു.

പ്രിയ താരത്തെ കാണാൻ പതിനായിരങ്ങളാണ് രാവിലെ മുതൽ സ്വയംവര സിൽക്‌സിനു മുന്നിൽ തടിച്ചു കൂടിയത്. വളരെ ആവേശത്തോടെയാണ് സ്വയംവര സിൽക്‌സിനെയും ദുൽഖർ സൽമാനെയും കൊണ്ടോട്ടി സ്വീകരിച്ചത്.

സിനിമ താരം മാളവിക ഉൾപ്പെടെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

ആറ്റിങ്ങലിൽ തുടങ്ങി വർക്കലയിലും കൊട്ടാരക്കരയിലും, കൊല്ലത്തും, കൊച്ചിയിലും, കൊടുങ്ങല്ലൂരിലും വളരെ മികച്ച ജനപിന്തുണയോടെ ജനങ്ങൾക്കൊപ്പം നീങ്ങുന്ന സ്വയംവരയുടെ ഓരോ ചുവടുവെയ്പ്പിലും ആറ്റിങ്ങൽകാരുടെ സഹകരണത്തിന്റെ മായാത്ത കയ്യൊപ്പ് ഉണ്ട്.

ഗുണമേന്മയുള്ള വസ്ത്രങ്ങൾ മിതമായ വിലയിൽ നൽകുന്നതിനാൽ ആറ്റിങ്ങൽ നിവാസികൾക്ക് സ്വയംവര എന്നും മികച്ച അനുഭവങ്ങളാണ് നൽകിയിട്ടുള്ളത്. പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ട്രെണ്ടിന് അനുസരിച്ചു മാറി വരുന്ന വസ്ത്ര സങ്കൽപ്പങ്ങൾക്ക് സ്വയംവര സിൽക്‌സ് ഒരു ബെസ്റ്റ് ഓപ്ഷൻ തന്നെയാണ്. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.

ആഘോഷങ്ങൾക്ക് പുതുമയും സമ്മാനങ്ങളും നൽകി എന്നും ഉപഭോക്താക്കളുടെ മനസ്സിൽ ഇടം പിടിക്കുന്ന സ്വയംവര സിൽക്ക്സിന്റെ ആറ്റിങ്ങൽ, കൊട്ടാരക്കര ഷോറൂമുകൾ നവീകരിച്ച് പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. സ്വയംവര സിൽക്ക്സിന്റെ പുതിയ ലോഗോയും തെളിയും. ഒട്ടനവധി ഓഫറുകളും കളക്ഷനുകളുമാണ് സ്വയംവര സിൽക്‌സ് ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!