വിദ്യാർത്ഥി യാത്രാ കൺസഷൻ പരിമിതപെടുത്താനുള്ള കെ എസ് ആർ ടി സി യുടെ തീരുമാനം പിൻവലിക്കണം- എസ്എഫ്ഐ

IMG-20230319-WA0012

കേരളത്തിലെ വിദ്യാർത്ഥി സമൂഹം സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമായ വിദ്യാർത്ഥി യാത്രാ കൺസഷൻ പരിമിതപെടുത്താനുള്ള നീക്കം കെ എസ് ആർ ടി സി അധികാരികൾ അവസാനിപ്പിക്കണമെന്ന് എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

കൺസഷൻ നൽകുന്നതിന് വേണ്ടി സ്വീകരിച്ചിരിക്കുന്ന പുതിയ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്. സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും,
സർക്കാർ – എയ്ഡഡ് മേഖലയിലെ
ഒരു വിഭാഗം വിദ്യാർത്ഥികളെയും
ഈ ഉത്തരവ് ബാധിക്കും.

യാത്രാ കൺസഷൻ്റെ പ്രായപരിധി 25 വയസായി നിജപ്പെടുത്തിയ നടപടിയും അംഗീകരിക്കാനാവില്ല.
വിദ്യാർത്ഥി യാത്രാ കൺസഷനുമായി കെ എസ് ആർ ടി സി എടുത്ത പുതിയ നടപടികൾ പിൻവലിക്കാത്തപക്ഷം വിദ്യാർത്ഥി സമരത്തിനു നേതൃത്വം കൊടുക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നൽകി.

സമ്മേളനം എസ് എഫ് ഐ ഏരിയ പ്രസിഡന്റ്‌ വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. ലിജാബോസ്, വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു.
ജലാൽ ആദ്യക്ഷനായിരുന്നു.
സിജോ മോഹൻ (പ്രസിഡന്റ്‌ )
വി. വിശാഖ് (സെക്രട്ടറി )എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!