Search
Close this search box.

കേരള വണിക വൈശ്യ സംഘം ശാഖ ഉദ്ഘാടനവും കുടുംബ സംഗമവും

ei4Q6O512640

പള്ളിക്കൽ : കേരള വണിക വൈശ്യ സംഘം പള്ളിക്കൽ ശാഖയുടെ ഉദ്ഘാടനവും കുടുംബ സംഗമവും ശാഖ പ്രസിഡന്റ് മൂതല രാജേന്ദ്രന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ കുട്ടപ്പൻ ചെട്ടിയാർ നിർവഹിച്ചു.

മൂതല ന്യൂ ഇറ പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ ശാഖ സെക്രട്ടറി വി സന്തോഷ്‌ കുമാർ സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ ചെട്ടിയാർ മുഖ്യപ്രഭാഷണവും സംസ്ഥാന ജോയിന്റ് സെക്രട്ടറി മണികണ്ഠൻ, ജില്ലാ പ്രസിഡന്റ് രത്നമ്മാൾ, സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ, ജില്ലാ സെക്രട്ടറി മഞ്ചേഷ്, ജില്ലാ ട്രഷറർ വിനോദ് രാജ്, മഹിളാ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഷീല കുമാരി തുടങ്ങിയവർ ആശംസപ്രസംഗവും നടത്തി.

ഉദ്ഘാടനത്തോട് അനുബന്ധിച്ചു വേളമാനൂർ ഗാന്ധിഭവൻ സ്നേഹശ്രമത്തിലേക്കു സംഭവനയായി നൽകിയ മെഡിക്കൽ ബെഡ് സംസ്ഥാന പ്രസിഡന്റിൽ നിന്നും ഗാന്ധിഭവൻ പി.ആർ.ഒ ഡോ രവിരാജൻ ഏറ്റുവാങ്ങി.

തുടർന്ന് കഴിഞ്ഞ പരീക്ഷകളിൽ ഉന്നത മാർക്ക് വാങ്ങിയ കുട്ടികളെയും, മുതിർന്ന സമുദായ അംഗങ്ങളെയും ആദരിച്ചു. ആർ.രാജേന്ദ്രനെ പ്രസിഡന്റ് ആയും വി സന്തോഷ്‌കുമാറിനെ സെക്രട്ടറി, ശിവൻ ചെട്ടിയാരെ ട്രഷറർ ,രാജപ്പൻ ചെട്ടിയാരെ വൈസ് പ്രസിഡന്റ്, രാധാകൃഷ്ണൻ ചെട്ടിയാരെ ജോയിന്റ് സെക്രട്ടറി, 8 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി എന്നിവരെ തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!