Search
Close this search box.

നാവായിക്കുളം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്, പ്രതിഷേധിച്ച് കോൺഗ്രസും ബി.ജെ.പിയും

eiOCVR414441

നാവായിക്കുളം : നാവായിക്കുളം ഗ്രാമപഞ്ചായത്ത് 2023. 24 വർഷത്തെ ബഡ്ജറ്റിനെതിരെ പ്രതിഷേധം അറിയിച്ച് കോൺഗ്രസും ബി.ജെ.പിയും.

ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം അറിയിച്ചു. വൈസ് പ്രസിഡൻ്റെ അവതരിപ്പിച്ച ബജറ്റിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയും ബഡ്ജറ്റ് നിർദ്ദേശത്തിൽ ഉണ്ടായിട്ടില്ല. യുവജനങ്ങൾ, ജനങ്ങൾ, വനിതകൾ എന്നീ വിഭാഗങ്ങൾക്ക് പുരോഗമനപരമായ ഒരു നിർദ്ദേശവും ബഡ്ജറ്റ് മുന്നോട്ടു വച്ചിട്ടില്ല. അതുപോലെ തനത് ഫണ്ട് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നിർദ്ദേശവും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുമില്ല. പകൽവീട് പോലുള്ള പദ്ധതികൾ ഉപേക്ഷിച്ച മട്ടിലാണ് ബഡ്ജറ്റിൽ കാണിച്ചിട്ടുള്ളത്. ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു കൊണ്ട് കല്ലമ്പലം ഷോപ്പിംഗ് കോംപ്ലക്സ്, പകൽവീട്, പൊതു ശ്മശാനം എന്നിവ നടപ്പിലാക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശിച്ചു.കോൺഗ്രസിന്റെ പ്രതിഷേധം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് മണിലാൽ ഉദ്ഘാടനം ചെയ്തു

ബി.ജെ.പി ജനപ്രതിനിധികൾ ചർച്ച ബഹിഷ്കരിച്ചു. 2022 ൽ അവതരിപ്പിച്ച ബഡ്ജറ്റിലെ പല പദ്ധതികളും ഇത് വരെയും നടപ്പിലാക്കാൻ ഭരണ സമിതി തയാറായിട്ടില്ല, ഇരുപത്തിയെട്ടാംമൈൽ മാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്സ് മിനി കോൺഫറൻസ് ഹാൾ എന്നിവ ബഡ്ജറ്റിൽ ഉൾപെടുത്തണം എന്ന ബി.ജെ.പിയുടെ ആവശ്യം അംഗീകരിക്കാൻ ഭരണ സമിതി തയാറായില്ല, പകൽ വീട് പ്രവർത്തിക്കുന്നതിനുള്ള ഫണ്ട് ബഡ്ജറ്റിൽ വകയിരുത്താതെയും യാതൊരു വിധ ദീർഘവീക്ഷണവും ഇല്ലാതെയാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഢൻ്റ് ബഡ്ജറ്റ് അവതരിപ്പിച്ചത് എന്ന് ബി.ജെ.പി.ജനപ്രതിനിധികൾ ആരോപിച്ചു,
സാധാരണക്കാർക്ക് എതിരെയുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത് എന്നും ബി.ജെ.പി ആരോപിച്ചു.

പ്രതിഷേധ സൂചകമായി കറുത്ത ഷർട്ട് ധരിച്ചാണ് ബി.ജെ.പി. ജനപ്രതിനിധികൾ എത്തിയത്, ബഡ്ജറ്റ് ചർച്ച ബഹിഷ്കരിച്ച് നടന്ന പ്രതിഷേധ പരിപാടി നാവായിക്കുളം മണ്ഡലം പ്രസിഢൻ്റ് സജി.പി.മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ, കുമാർ ജി, അരുൺകുമാർ എസ്, ജിഷ്ണു എസ് ഗോവിന്ദ് നാവായിക്കുളം നോർത്ത് ഏരിയ ജനറൽ സെക്രട്ടറി വിജയൻ പിള്ള എന്നിവർ പങ്കെടുത്തു,

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!