Search
Close this search box.

ചെറുന്നിയൂർ താന്നിമൂട്ടിൽ മദ്യലഹരിയിൽ യുവാവ് വീടിന് തീവച്ചു.

ei0KDQD95300

ചെറുന്നിയൂർ പഞ്ചായത്ത്‌ പതിനൊന്നാം വാർഡിൽ താന്നിമൂട്ടിൽ മദ്യലഹരിയിൽ യുവാവ് വീടിന് തീവച്ചു. താന്നിമൂട്ടിൽ വള്ളിക്കുന്ന് വീട്ടിൽ ഗോപിയുടെ വീടിനാണ് മകൻ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാർ ( 40 ) തീവച്ചത്. ആളപായമില്ല.

വ്യാഴാഴ്ച രാത്രി രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം.ഗോപകുമാർ മദ്യപിച്ച് വീട്ടിൽ എത്തി വഴക്ക് ഉണ്ടാക്കുകയും വീടിന് തീ വെയ്ക്കുകയുമായിരുന്നു.
അമ്മ ഉഷയും ഗോപകുമാറിന്റെ മകൻ ശ്യം കുമാറും വീട്ടിൽ ഉണ്ടായിരുന്നു. ഇയാൾ മദ്യപിച്ച് വീട്ടിൽ എത്തി വഴക്ക് ഇടുകയും മാതാ പിതാക്കൾ അടുത്ത വീട്ടിലേക്ക് മാറുകയും ചെയ്തു. പിതാവ് ഗോപി ഒരു വശം പൂർണ്ണമായും തളർന്ന് കിടപ്പാണ്. ഇയാൾ ആക്രമിക്കും എന്ന ഭയം ഉള്ളത് കൊണ്ട് തന്നെ ഇവർ അടുത്ത വീട്ടിലേക്ക് മാറുകയായിരുന്നു.

ഷീറ്റ് മേഞ്ഞ വീട് പൂർണമായും കത്തി നശിച്ചു. മുറികളിൽ ഉണ്ടായിരുന്ന വീട്ടുപകരണങ്ങളും രേഖകളും അഗ്നിക്കിരയായി.

ഭാര്യയുമായി ഒരു വർഷത്തിലേറെയായി പിരിഞ്ഞു താമസിക്കുന്ന ഗോപകുമാർ സ്ഥിരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.

വർക്കല ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തി അണച്ചു കൊണ്ടിരിക്കുന്നു. വർക്കല പോലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!