Search
Close this search box.

ശാർക്കര മീനഭരണി മഹോത്സവം : ഇന്നും നാളെയും ഗതാഗത നിയന്ത്രണം

eiEE7IS35652

ചിറയിൻകീഴ്: ശാർക്കര മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ചു ഇന്നും നാളെയും ശാർക്കരയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

ഇന്ന് ഉച്ചയ്ക്ക് 2.00മണി മുതൽ നാളെ രാത്രി 11.00 മണിവരെ ശാർക്കര ക്ഷേത്രം ചുറ്റിയുളള റോഡിൽ പൂർണമായും വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു.

ഉച്ചമുതൽ ശാർക്കര ക്ഷേത്രത്തിലേക്കു വലിയകട, അഴൂർ എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മഞ്ചാടിമൂട്, കോളിച്ചിറ ഭാഗത്തു പാർക്ക് ചെയ്യണം.

കടയ്ക്കാവൂർ നിന്ന് വരുന്ന വാഹനങ്ങൾ പണ്ടകശാല, പുളിമൂട് പാലം, ബീച്ച് റോഡ് എന്നിവിടങ്ങളിൽ പാർക്ക്‌ ചെയ്യേണ്ടതാണ്. ചിറയിൻകീഴ്‌ നിന്ന് കടയ്ക്കാവൂർ പോകേണ്ട വാഹനങ്ങൾ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ വഴിയോ, അഴൂർ പാലം, പെരുമതുറ വഴിയോ പോകേണ്ടതാണ്.

അഴൂർ ഭാഗത്തുനിന്നും വലിയകട, ശാർക്കര ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മഞ്ചാടിമൂട് നിന്ന് തിരിഞ്ഞു കോളിച്ചിറ, മുടപുരം വഴി ആറ്റിങ്ങൽ പോകേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!