Search
Close this search box.

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

eiXN01S39019

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ നിന്നും കടത്തികൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

അടയമൺ മാഹിൻ മൻസിലിൽ മാഹിൻ (30) നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്ത് .

പ്രതി ബൈക്കിൽ കടത്തി കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയും ഒളിവിലായിരുന്ന പ്രതിയെ പിടികൂടുകയുമായിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സനൂജ്, എസ്ഐ വിജിത്ത് കെ നായർ,രാജി കൃഷ്ണൻ, എഎസ്ഐ താഹിറുദ്ദീൻ എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!