Search
Close this search box.

സംഗീത കൊലക്കേസിൽ വർക്കല പോലീസ് കുറ്റപത്രം സമർപ്പിച്ചു.

images (1) (4)

സംഗീത കൊലക്കേസിൽ വർക്കല പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 28 ന് പുലർച്ചെ 1.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. വർക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യു പി സ്കൂളിന് സമീപം കുളക്കോടുപൊയ്ക പോലീസ് റോഡിൽ , സംഗീത നിവാസിൽ, 16 കാരിയായ സംഗീതയെ സുഹൃത്ത് ഗോപു കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഐപിസി 302 , കൊലക്കുറ്റം ചുമത്തിയാണ് പ്രതി ഗോപുവിനെതിരെ പോലീസ് എഫ്ഐaആർ ടുത്തിരുന്നത്. ഈ കേസിലാണ് ഇക്കഴിഞ്ഞ മാർച്ച് 23 ന് പോലീസ് കുറ്റപത്രം നൽകിയിട്ടുള്ളത്. അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി 3 ദിവസത്തേക്ക് ഇക്കഴിഞ്ഞ ജനുവരി 7 ന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. 80 ഓളം സാക്ഷികളെ ഉൾപ്പെടുത്തിയാണ് വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

അനുജത്തിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന സംഗീതയെ വ്യജപേരിൽ സൗഹൃദം സ്ഥാപിച്ച ഗോപു ഫോണിൽ വിളിച്ചു പുറത്തേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംഗീത ഇറങ്ങി അടുത്തുള്ള റോഡിനു സമീപം എത്തുകയാണ് ഉണ്ടായത്. തുടർന്ന് ഇവർ തമ്മിൽ സംസാരത്തിനിടയിൽ ഗോപു കത്തി കൊണ്ട് കഴുത്തു അറുക്കുകയായിരുന്നു. സംഗീത കഴുത്തിൽ പിടിച്ചു നിലവിളിച്ചു കൊണ്ട് വീടിന്റെ സിറ്റ് ഔട്ടിൽ വീഴുകയും ഡോറിൽ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഉണർന്ന് എത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. തുടർന്ന് പരിസര വാസികൾ എത്തിയാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത്. വഴി മധേ സംഗീത മരണപ്പെടുകയായിരുന്നു.

കൃത്യത്തിനു ഉപയോഗിച്ച കത്തിയും സംഗീതയുടെ മൊബൈലും വഴിയരികിൽ ഉള്ള പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

സംഗീതക്ക് മറ്റൊരു സൗഹൃദം ഉണ്ടെന്നുള്ള സംശയം നിമിത്തമാണ് കൊലപാതകം നടത്താൻ പ്രതി ഗോപു തീരുമാനിച്ചത്. മറ്റൊരു സിം ഉപയോഗിച്ച് സംഗീതയുമായി അഖിൽ എന്ന പേരിൽ സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു.

കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗോപുവിനെ പോലീസ് പിടികൂടിയിരുന്നു. രണ്ട് തവണ താൻ കഴുത്തു മുറിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ഒരു കുറ്റബോധവും ഇല്ലാതെ തെളിവെടുപ്പ് വേളയിൽ പ്രതി ഗോപു പോലീസിനോട് വ്യക്തമാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!