Search
Close this search box.

വർക്കലയിൽ വിദേശ വനിതകളെ ഇടിച്ചിട്ട കാർ നിർത്താതെ പോയി

ei3PXWK5500

അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് നിയമാനുസൃതം തടയണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദേശവനിതകൾ.

ഇറ്റലി സ്വദേശിനികളായ റെഗീന , മേരി എന്നിവരാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കിക്കൊണ്ട് ആശ്രദ്ധയോടെ വാഹനമോടിച്ച ഡ്രൈവർക്ക് നേരെ നടപടി ഉണ്ടാവണം എന്നവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെ , വർക്കല തീരദേശ പാതയിൽ കൊച്ചുവിള ജംഗ്ഷനിൽ കൃഷ്ണ സൂപ്പർമാർക്കറ്റ് ന് സമീപം അമിതവേഗതയിൽ വന്ന കാർ തട്ടി ഇവർക്ക് പരിക്കേറ്റിരുന്നു. റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ഇവരിൽ റെഗീനയുടെ വലത് കയ്യിൽ അമിതവേഗതയിൽ കടന്ന് പോയ കാറിന്റെ ഗ്ലാസ് ഭാഗം തട്ടിയാണ് പരിക്കേറ്റത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ആയ മേരി ഭയന്ന് കൊണ്ട് സമീപത്തു പാർക്ക് ചെയ്‌തിരുന്ന സ്കൂട്ടിയുടെ സൈഡിലേക്ക് വീഴുകയും കാലിന് പരിക്കേൽക്കുകയും ചെയ്തു. അമിതവേഗതയിൽ വന്ന വെള്ള നിറത്തിലുള്ള കാർ മാത്രമാണ് തങ്ങൾ കണ്ടതെന്നും അപകടശേഷം കാറിന്റെ നമ്പർ പോലും തിരിച്ചറിയാനുള്ള സാവകാശം ലഭിച്ചില്ല എന്നും ഇവർ പോലീസ് സ്റ്റേഷനിൽ എത്തി അറിയിച്ചു. അപകടശേഷം വർക്കല താലൂക്ക് ആശുപത്രിയിൽ എത്തി ഇവർ ചികിത്സ തേടിയിരുന്നു

അപകടം നടന്നിട്ടും കാർ നിർത്താതെ പോയതിൽ ഇവർക്ക് അമർഷം ഉണ്ട്. ഇത്തരത്തിലുള്ള തെറ്റായ ഡ്രൈവിങ് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ മരണം സംഭവിച്ചേയ്ക്കാവുന്ന രീതിയിൽ വാഹന ഡ്രൈവിങ് നടത്തുന്നവർക്ക് എതിരെ നടപടികൾ ഉണ്ടാവണം എന്നും ഇവർ ആവശ്യപ്പെട്ടു.

ഈ മാസം 30 ന് ഇറ്റലിയിലേക്ക് തിരികെ പോകാനുള്ളതിനാൽ പരാതിയുമായി മുന്നോട്ട് പോകാൻ ഇല്ലെന്നും റോഡ് സുരക്ഷ സർക്കാർ ഗൗരവമായി കാണണമെന്നും ഇവർ ആവശ്യപ്പെട്ടു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് വർക്കല പോലീസ് ഇവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!