Search
Close this search box.

മംഗലപുരത്ത് ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികളിൽനിന്ന്‌ ഡീസൽ മോഷണം പോകുന്നതായി പരാതി.

eiGJQU277898

മംഗലപുരം : ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികളിൽനിന്ന്‌ ഡീസൽ മോഷ്ടിക്കുന്നതായി പരാതി. ദേശീയപാത 66-ൽ ആശാൻ സ്മാരകം എ.ജെ. കോളേജിനു സമീപം നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിൽനിന്നുമാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഡീസൽ മോഷണം പോയത്. ഇതിനുമുൻപും ഈ പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്ന്‌ ഡീസൽ മോഷണം പോയതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതർ മംഗലപുരം പോലീസിൽ പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!