ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടി പ്രതിഷേധാർഹം : വിസ്ഡം യൂത്ത്

IMG-20230327-WA0040

തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പ് പ്രചാരണ
പ്രഭാഷണത്തിലെ പരാമർശത്തിനെതിരെ സൂറത്ത്
കോടതി വിധിയോടനുബന്ധിച്ച് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് തീരുമാനം ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ
പ്രതിഷേധമുയരണമെന്നും വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വള്ളക്കടവ് സലഫി മസ്ജിദിൽ സംഘടിപ്പിച്ച ജില്ലാ തർബിയ്യ സംഗമം അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ് സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു.
വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് മുസ്തഫ മദനി മുഖ്യപ്രഭാഷണം നടത്തി.
വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ഫിറോസ് ഖാൻ സ്വലാഹി, സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദുറഹ്മാൻ ചുങ്കത്തറ, ഡോ.ഷാനിദ് മലയിൽ, യൂത്ത് ജില്ലാ ഭാരവാഹികളായ ജമീൽ പാലാംകോണം, മുഹമ്മദ് ഷാൻ സലഫി, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ഷുഹൈബ് അൽ ഹികമി, അക്ബർ ഷാ അൽ ഹികമി എന്നിവർ പ്രസംഗിച്ചു.

ജില്ലാ തർബിയ്യ സംഗമത്തിന്റെ തുടർച്ചയായി മണ്ഡലങ്ങളിൽ ‘യുവപഥം’ യുവജന സംഗമങ്ങളും , യൂണിറ്റുകളിൽ റയ്യാൻ പഠന സംഗമങ്ങളും സംഘടിപ്പിക്കും. യുവാക്കളുടെ കർമ്മശേഷി അധാർമിക പ്രവർത്തനങ്ങളിൽ നിന്ന് തടഞ്ഞുനിർത്തി, നന്മയുടെ മാർഗത്തിൽ തിരിച്ചുവിടുന്നതിനുള്ള ബോധവൽക്കരണവും റമദാൻകാല വൈജ്ഞാനിക – ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഏകോപനവുമാണ് സംഗമങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജില്ലാ ഭാരവാഹികളായ സൽമാനുൽ ഫാരിസ് സ്വലാഹി, അൻസാറുദീൻ സ്വലാഹി, നസീം അഴിക്കോട്, അൽത്താഫ് മണക്കാട്, ഹൻസീർ മണനാക്ക്, നസീൽ കണിയാപുരം തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!