ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാളെ പോലീസ് പിടികൂടി

eiKEZHB79255

ആറ്റിങ്ങലിൽ സ്കൂൾ ബസ് കാത്തു നിന്ന സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തയാൾ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിൽ.

ചിറയിൻകീഴ് , ആൽത്തറമൂട്ടിൽ , പുളിക്കലത്ത് വീട്ടിൽ നിന്ന് മൂന്നുമുക്ക് , ശീവേലിക്കോണം , നന്ദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഘോഷ് കുമാർ ( 58 ) ആണ് പിടിയിലായത്.

പരീക്ഷയ്ക്കു പോകുന്നതിനായി സ്കൂൾ ബസ് കാത്തു നിന്ന ആറാം ക്ലാസുകാരിക്ക് നേരെയാണ് നഗ്നത പ്രദർശനം നടത്തിയത്.  സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് വീട്ടുകാരെത്തി പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!