ആറ്റിങ്ങലിൽ സ്കൂൾ ബസ് കാത്തു നിന്ന സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തയാൾ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിൽ.
ചിറയിൻകീഴ് , ആൽത്തറമൂട്ടിൽ , പുളിക്കലത്ത് വീട്ടിൽ നിന്ന് മൂന്നുമുക്ക് , ശീവേലിക്കോണം , നന്ദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഘോഷ് കുമാർ ( 58 ) ആണ് പിടിയിലായത്.
പരീക്ഷയ്ക്കു പോകുന്നതിനായി സ്കൂൾ ബസ് കാത്തു നിന്ന ആറാം ക്ലാസുകാരിക്ക് നേരെയാണ് നഗ്നത പ്രദർശനം നടത്തിയത്. സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് വീട്ടുകാരെത്തി പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.