രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വൈശാഖ്.വി.ബി അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് അംഗവും ഐഎൻറ്റിയുസി ആറ്റിങ്ങൽ റീജിയണൽ പ്രസിഡന്റുമായ എസ്.ശ്യാംനാഥ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ യാസീൻ.എസ്,സുജിത്ത്.എസ്,അനസ്.എസ് തുടങ്ങിയവർ പ്രസംഗിച്ചു.