വെമ്പായം : കൊലപാതക കേസിലെ പ്രതി കൈവശം വെച്ച വാഹനം റിക്കവർ ചെയ്യാൻ പോയ കല്ലമ്പലം പൊലീസ് സി.ഐയെ പ്രതി വെട്ടിപ്പരിക്കേൽപിച്ചു. വെമ്പായം സ്വദേശി സജിൻഷാ (31) വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയത്. മുതുകിൽ പരിക്കേറ്റ സി.ഐയെ കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരമാണ് സംഭവം. കല്ലമ്പലം പോലീസ് പ്രതിയുടെ വീട്ടിലെത്തി വാഹനം റിക്കവർ ചെയ്യാൻ ചെന്നതാണ്. എന്നാൽ അപ്രതീക്ഷിതമായി പ്രതി വെട്ടുകത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസിന് നേരെ വെട്ടുകത്തി വീശി. തിരിഞ്ഞപ്പോൾ സി.ഐയുടെ മുതുകിൽ വെട്ട് കൊണ്ടു. തുടർന്ന് പോലീസ് പ്രതിയെ പിടികൂടി വെഞ്ഞാറമൂട് പോലീസിൽ ഏൽപ്പിച്ചു. പോലീസ് മേൽനടപടി സ്വീകരിച്ചു.