നെടുമങ്ങാട് സ്വദേശിനി ഇന്ത്യക്ക് നേടി തന്നത് രണ്ടു സ്വർണ്ണം :കേരളത്തിന്‌ ഇത് അഭിമാന നിമിഷങ്ങൾ..

eiYGI0531089

ഉഴമലയ്ക്കൽ : ഇന്നും നാളെയുമായി സിങ്കപ്പൂർ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മാസ്റ്റേഴ്സ് ഇന്റർനാഷണൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരത്തിൽ ആദ്യ ദിവസമായ ഇന്ന് ഇന്ത്യക്ക് വേണ്ടി രണ്ടു സ്വർണ്ണ മെഡൽ നേടി കേരളത്തിന്‌ തന്നെ അഭിമാനമായിരിക്കുകയാണ് നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിനിയായ രജിത.1500മീറ്റർ ഓട്ടം ഹൈ ജമ്പ് എന്നീ ഇനങ്ങളിൽ ആണ് രജിത ഇന്ന് സ്വർണ്ണം മെഡൽ നേടിയത്. ഉഴമലയ്ക്കൽ കുളപ്പട സുവർണ്ണ നഗർ കലാഭവനിൽ സുനിലിന്റെ ഭാര്യ ആണ് 35വയസ്സുകാരിയായ രജിത. മൂന്ന് മക്കളുടെ അമ്മ കൂടി ആണ്. ശബരീനാഥ്‌(11),കാശിനാഥ്(9),ബദരീനാഥ് (4) എന്നിവർ ആണ് മക്കൾ. ഈ വിജയത്തോട് കൂടി ആഗസ്റ്റിൽ ഭ്രൂണോയിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് മീറ്റിൽ പങ്കെടുക്കാനുള്ള സെലക്ഷൻ രജിതക്ക് ലഭിച്ചു. നാളെ നടക്കാനുള്ള 800 മീറ്റർ ഓട്ടവും 4×400മീറ്റർ റിലേയിലും നല്ല പ്രതീക്ഷയുണ്ട് എന്നും രജിത അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!