വെഞ്ഞാറമൂട് : 17 വയസ്സുള്ള ഒരു വിദ്യാർഥി 80 വയസ്സുവരെയുള്ള തൻ്റെ ജീവിതത്തെ മുൻകൂട്ടി പ്ലാൻ ചെയ്യണം. പലപ്പോഴും പ്രഫഷൻ തെരഞ്ഞെടുക്കുന്നതിൽ കുട്ടികൾ പരാജയപ്പെടുന്നു. പഠനത്തിനും തൊഴിലിനും നിരവധി അവസരങ്ങളുണ്ട്. ലോകം വിരൽ തുമ്പിലുണ്ട്.അതുകൊണ്ട് കരിയർ തെരഞ്ഞെടുക്കുമ്പോൾ കൃത്യമായ പ്ലാൻ ഉണ്ടാകണമെന്ന് പ്രമുഖ ഭൗമ ശാസ്ത്രജ്ഞനും മോട്ടിവേഷൻ ട്രയിനറുമായ ഡോ.വി.സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞു. വെഞ്ഞാറമൂട് ജീവകല സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് സെക്ഷനിലായി നടന്ന ക്ലാസിൽ മനു കുമാർ ആലിയാടും ക്ലാസ് നയിച്ചു. ജീവകല ജോയിൻ്റ് സെക്രട്ടറി പി. മധു അദ്ധ്യക്ഷത വഹിച്ചു.
ജീവകല യൂത്ത് ക്ലബ്ബ് സെക്രട്ടറി ഭഗത്ദേവ് ജെപി സ്വാഗതവും പ്രണവ് പി നന്ദിയും പറഞ്ഞു.ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ വെഞ്ഞാറമൂട് സ്നേഹക്കൂട് സെക്രട്ടറി ഗോപകുമാർ എന്നിവർ സംസാരിച്ചു. കെ.ബിനുകുമാർ, വിഷ്ണു ആട്ടുകാല എന്നിവർ നേതൃത്വം നൽകി.