വെഞ്ഞാറമൂട് : ഇന്നലെയും ഇന്നുമായി സിങ്കപ്പൂർ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് മീറ്റിൽ രണ്ട് സ്വർണ്ണ മെഡൽ നേടി വെഞ്ഞാറമൂട് സ്വദേശിനി ഷൈലജ. ഷോട്ട് പുട്ട്,ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ ആണ് ശൈലജക്ക് സ്വർണ്ണ മെഡൽ നേടിയത്. വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശിയായ ഷൈലജ ഭര്‍ത്താവ് ടോണി ജോസഫും മകൻ റൊമോയുമൊത്ത് ഗൗരിശപട്ടത്താണ് വാടകയ്ക്ക് താമസിക്കുന്നത്.22 വര്‍ഷമായി ട്രാഫിക്ക് വാര്‍ഡനായി ജോലി നോക്കുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഷൈലജയ്ക്ക് ഫെഡറൽ ബാങ്കാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സാമ്പത്തിക സഹായം സ്പോൺസർ ചെയാം എന്ന് വാക്കാൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പലരിൽ നിന്നും കടം വാങ്ങിച്ചാണ് ശൈലജ സിംഗപ്പൂർ മീറ്റർ പങ്കെടുത്തത്.