ആറ്റിങ്ങൽ കെയറിന്റെ നേതൃത്വത്തിൽ ഷാർജയിലെ സജ്ജ ലേബർ പാർക്കിൽ ഇഫ്താർ സംഗമം നടത്തി.

eiISR0P51572

ആറ്റിങ്ങൽ കെയർ യുഎഇ ചാപ്റ്ററിന്റെ മുഖ്യ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ളതുപോലെ ഇഫ്താർ ഇൻ ലേബർ ക്യാമ്പ് എന്ന കാരുണ്യ പ്രവർത്തി ഈ വർഷം ഷാർജ ലേബർ ഡിപ്പാർട്മെന്റ് -ഇഫ്താർ ഫോഴ്സ് എന്ന പ്രോഗ്രാമുമായി സഹകരിച്ചു കൊണ്ട് ഷാർജ-സജ്ജ ലേബർ പാർക്കിൽ സംഘടിപ്പിച്ചു.

ആയിരക്കണക്കിന് തൊഴിലാളികളോടൊപ്പം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദീൻ, പ്രസിഡന്റ്‌ ബിനു പിള്ള, ജനറൽ സെക്രട്ടറി അനസ് ഇടവ, കൂടാതെ കൺവീനർമാരായ ബാഫക്കി ഹുസൈൻ,സജ്ജാദ് ഫൈസൽ, അജി കേശവപുരം, ജോയ് രാമചന്ദ്രൻ, നിസ്സാം കിളിമാനൂർ, നവാസ്, താഹ കാപ്പുകാട്, കുഞ്ഞുമോൻ, ജാഫർഖാൻ, ബിജോയ്‌ കിളിമാനൂർ, ഫാമി പാലച്ചിറ, സലിം കല്ലറ, സഹദ് ഇല്ലിയാസ് എന്നിവരുൾപ്പെടെ നൂറുകണക്കിന് വാളന്റിയർമാർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!