പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരിശീലനത്തിൻ്റെ ഭാഗമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മാതൃക പരീക്ഷ നടത്തുന്നു. ആറ്റിങ്ങൽ ഉപജില്ലയിലുള്ള സ്കൂളുകളിലെ കുട്ടികൾക്ക് മാതൃകപരീക്ഷ ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 9.30ന് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ പരീക്ഷാകേന്ദ്രത്തിൽ രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 9495521825.
