തിരുവാലപ്പുറത്ത് ദേവീക്ഷേത്രത്തിൽ വിഷുപ്പുലരി മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു

IMG_20230418_19581456

വെഞ്ഞാറമൂട് : തിരുവാലപ്പുറത്ത് ദേവീക്ഷേത്രത്തിൽ വിഷുപ്പുലരി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്രതാരം നോബി ഉദ്ഘാടനം ചെയ്തു. സീരിയൽ താരം മണികണ്ഠൻ തോന്നക്കൽ മുഖ്യ അതിഥിയായിരുന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ്, ക്ഷേത്ര തന്ത്രി വേലൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.

പ്രസിഡൻറ് ഹരിലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്ര രക്ഷാധികാരി സത്യ ദാമോദരസനത്,ഡോക്ടർ ബി സുധാകരൻ പിള്ള ,കെ പി സാജിദ് ,എസ് ബി രതീഷ്, ക്ഷേത്ര മേൽശാന്തി ലാല്‍ പോറ്റി എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഓ. ബി .ഷാബു റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മേഖലകളിലെ ശ്രദ്ധേയ പ്രതിഭകളായ ഡോക്ടർ മീനു കൃഷ്ണ, ഡോക്ടർ ആനന്ദ് ,ഡോക്ടർ രജിത അനീഷ് ,സീന ,നിജു മുദാക്കൽ ,ഹരേഷ് ,ദിനൂപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാധ്യമ പ്രവർത്തകർക്ക് സ്നേഹാദരവും നൽകി. സമ്മേളനത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാരുടെ സൗഹൃദ കൂട്ടായ്മയും പ്രഹ്ലാദ ചരിതം കഥകളിയും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!