ആലംകോട്: ആലംകോട് ഗവൺമെന്റ് എൽ പി എസിൽ ഏപ്രിൽ 24 മുതൽ 28 വരെ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള സഹവാസ ക്യാമ്പ് “വേനൽമഴ” നല്ലൊരു അനുഭവമായി മാറി. എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ അഷ്‌കർ കബീറിന്റെ പാരന്റിങ് ക്ലാസോടുകൂടി തുടക്കമിട്ട ക്യാമ്പ് ‘കഥാതീരത്തൊരു സ്നേഹസല്ലാപം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് എഴുത്തുകാരനും അധ്യാപകനുമായ അമീർ കണ്ടൽ, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ ഹരിഹരൻ മാഷിന്റെ ശാസ്ത്രത്തിലെ ‘ സൂത്രങ്ങൾ, അബുദാബി റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസർ ലിജു പള്ളിപ്പുറം നയിച്ച ‘സ്മൈൽ പ്ലീസ്’,പ്രശാന്ത് മാഷ് നേതൃത്വം കൊടുത്ത ഒറിഗാമി പരിശീലനം,നാടൻ പാട്ട് കലാകാരൻ അജിത്ത് തോട്ടക്കാട് നയിച്ച ‘നാട്ടു പാട്ടുകൾ’, സജിത്ത്, അഖിലേഷ് നേതൃത്വം കൊടുത്ത എയ്റോബിക് ഡാൻസ് എല്ലാം ചേർന്ന് ക്യാമ്പ് നല്ല പ്രതികരണങ്ങൾ സൃഷ്ടിച്ചു.40ലേറെ വിദ്യാർഥികൾ പങ്കെടുത്തു. വാർഡ് കൗൺസിലർ എ നജാം ഉദ്ഘാടനം ചെയ്ത സഹവാസ ക്യാമ്പിന് ഹെഡ്മിസ്ട്രസ് റീജാ സത്യനും എസ്.എം.സി. ചെയർമാൻ നാസിമും അധ്യാപകരും നേതൃത്വം കൊടുത്തു.