ജീവകാരുണ്യ പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്ന മണമ്പൂർ പന്തടിവിള, ആയിഷമെമ്മേറിയൽ ചാരിറ്റബിൾ ഓർഗനൈസേഷൻ (ആംകോ) സർഗ്ഗ സല്ലാപം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. രക്ഷാധികാരി ജി.സുകുമാരൻ അദ്ധ്യക്ഷനായി. പ്രസിഡന്റ് പുഷ്പ രാജൻ സ്വാഗതം പറഞ്ഞു. സിനിമ,സീരിയൽ നടൻ ഞെക്കാട് രാജ്, ഡോക്ടർ എസ്.അനിത, ഡി. ഉല്ലാസ് കുമാർ, ഉണ്ണികൃഷ്ണൻ വിശാഖം, എന്നിവർ സംസാരിച്ചു. സിനിമ അസോസിയേറ്റ് ഡയറക്ടർ ഷൈനു ചന്ദ്രൻ , വിദ്യാർത്ഥിനിയായ കവയത്രി കുമാരി ദേവദത്ത എന്നിവരെ ആദരിച്ചു. സെക്രട്ടറി എസ്.ശിശുപാലൻ നന്ദി പറഞ്ഞു.
