Search
Close this search box.

സിപിഎമ്മിന്റെ നേതൃത്വത്തിൽ സമ്പൂർണ മാലിന്യ മുക്ത കേരള ക്യാമ്പായിന് തുടക്കമായി

IMG-20230502-WA0084

സിപിഎമ്മിന്റെ നേതൃത്വത്തിൽ സമ്പൂർണ മാലിന്യ മുക്ത കേരള ക്യാമ്പായിന് തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വർക്കല താലൂക്ക് ആശുപത്രിയിൽ സിപിഎം ജില്ലാ സെക്രട്ടറി അഡ്വ:വി. ജോയി എംഎൽഎ നിർവഹിച്ചു.സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മാലിന്യസംസ്‌ക്കരണ രംഗത്ത് നാം കൈവരിച്ച നേട്ടം നിലനിർത്താനും കൂടുതൽ മേഖലകളിൽ എത്തിക്കാനും ക്യാമ്പയിനിലൂടെ കഴിയുമെന്ന് അഡ്വ ജോയ് എം എൽ എ പറഞ്ഞു

മെയ്‌ 2 മുതൽ 14 വരെയാണ് സംസ്ഥാനത്ത് ആദ്യഘട്ടം എന്ന നിലയിലാണ് സിപിഎം ഈ ക്യാമ്പയിൻ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി ഗൃഹസന്ദർശനം, ലഘുലേഖ വിതരണം വ്യാപകമായ ശുചീകരണ പ്രവർത്തനം എന്നീ പരിപാടികൾ ഒന്നാം ഘട്ടത്തിൽ പ്രാവർത്തികമാക്കും. ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്‌ക്കരിച്ചും അജൈവമാലിന്യം ശേഖരിച്ചും മാലിന്യ കൂനകൾ പൊതുവിടങ്ങളിലും, പൊതു സ്ഥലങ്ങളിലും വരാതെയും, ജലാശയങ്ങൾ മാലിന്യമുക്തമാക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. സിപിഎം വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ് , വർക്കല നഗരസഭാ ചെയർമാൻ കെ എം ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ , സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ ഷാജഹാൻ , ബിന്ദു ഹരിദാസ്, വി സത്യദേവൻ, വി സുനിൽ, എ നഹാസ്, സുധീർ കവലയൂർ, ശ്രീധരൻ കുമാർ, സുനിൽ മർഹബ, അരവിന്ദക്ഷൻ തുടങ്ങിയവർ ശുചികരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!