വർക്കല റെയിൽവേ സ്റ്റേഷൻ – പുന്നമൂട് റോഡിൽ വെള്ളക്കെട്ട്

eiT2O0573144

വേനൽമഴയിൽ വർക്കല റെയിൽവേ സ്റ്റേഷൻ – പുന്നമൂട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഒഴുകി പോകാൻ നിർവാഹമില്ലാതെ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനട – ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വലിയ കുഴികൾ എടുത്തത് മൂടിയെങ്കിലും മൺകൂനകളിൽ മഴവെള്ളം കയറി ചെളി റോഡിലേക്കിറങ്ങിയിട്ടുണ്ട്.മൈതാനം ട്രാഫിക് സർക്കിൾന് സമീപവും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഓടകളിൽ അടിഞ്ഞുകൂടിയ മാലിന്യം യഥാസമയം നീക്കം ചെയ്യാത്തതും വെള്ളക്കെട്ടിനു കാരണമായെന്നാണ് നാട്ടുകാർ പറയുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!