മഹാകവി കുമാരനാശാന്റെ 151 മത് ജന്മദിനാഘോഷങ്ങൾക്ക് കായിക്കരയിൽ സമാപിച്ചു. ഒരാഴ്ചകാലം നീണ്ടുനിന്ന വിവിധ പരിപാടികളുടെയാണ് ആശാൻ മെമ്മോറിയൽ അസോസിയേഷൻ ആശാൻ 151 മത് ജന്മദിനം ആഘോഷിച്ചത്. കുട്ടികളുടെ കലാ സാഹിത്യ മത്സരങ്ങൾ, ആർ.ശങ്കർ അനുസ്മരണ സമ്മേളനം, മഹാകവി രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണ ഗുരുദേവനും കണ്ടുമുട്ടിയതിന്റെ ശതാബ്ദി സമ്മേളനം, ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി സമ്മേളനം , വനിതാ സമ്മേളനം, കാവ്യാർച്ചന,കാവ്യസംവാദം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
സമാപന സമ്മേളനത്തിൽ യുവ കവികൾക്കുള്ള കെ സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്കാരവും വിതരണം ചെയ്തു. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് യുവകവി പുരസ്കാരം.
കായിക്കരയിൽ ചേർന്ന യോഗത്തിൽ വെച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും, യുവ കവി പുരസ്കാര വിതരണവും നിർവഹിച്ചു.
ജോർജ് ഓണക്കൂർ അധ്യക്ഷൻ ആയിരുന്നു. ചടങ്ങിൽ വെച്ച് ആശാൻശതോത്തര കനക ജൂബിലി സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം ജോർജ് ഓണക്കൂർ നിർവഹിച്ചു. ജന്മശതാബ്ദി സ്മാരക ഗ്രന്ഥശാലയ്ക്ക് 201 എഞ്ചിനീയറിങ് പുസ്തകങ്ങൾ കൈമാറിയ എഞ്ചിനീയർ ഹരീന്ദ്രനാഥനെ ചടങ്ങിൽ ആദരിച്ചു.
കലാസാഹിത്യമത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും ക്യാഷ് പ്രൈസും മഹാകവി കുമാരനാശാന്റെ പൗത്രി നളിനി വിജയരാഘവൻ വിതരണം ചെയ്തു. അസോസിയേഷൻ ട്രഷറർ ബി ഭുവനേന്ദ്രൻ,ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, യുവ കവി പുരസ്കാരം നേടിയ കലേഷ്,ഗവേണിംഗ് ബോഡി അംഗങ്ങളായ, സിവി സുരേന്ദ്രൻ,
അഡ്വ. ആനയറ ഷാജി,
ഗീതനസീർ,ശാന്തൻ,എന്നിവർ സംസാരിച്ചു. ചടങ്ങിന് വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് സ്വാഗതവും സെക്രട്ടറി വി ലൈജു നന്ദിയും രേഖപ്പെടുത്തി. ചുരുങ്ങിയ സമയങ്ങൾ കൊണ്ട് ആശാൻ ശതോത്തര കനക ജൂബിലി സ്മാരക ഗ്രന്ഥം തയ്യാറാക്കുന്നതിന് മുൻകൈയെടുത്ത അസോസിയേഷൻ ട്രഷറർ ബി.ഭുവനേന്ദ്രനെ അസോസിയേഷൻ ഗവേണിംഗ് ബോഡി അനുമോദിച്ചു.
