Search
Close this search box.

ശുചിത്വ കേരളത്തിനായ് തൊഴിലാളികളും, സിഐറ്റിയുവിൻ്റെ   7 കേന്ദ്രങ്ങളിൽ ശുചീകരണം നടത്തി

IMG-20230507-WA0008

ആറ്റിങ്ങൽ : ശുചിത്വ കേരളത്തിനായ് കേരളത്തിലെ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സിഐറ്റിയു സംസ്ഥാന കമ്മറ്റിയുടെ തീരുമാനത്തിൻ്റെ ഭാഗമായി ആറ്റിങ്ങലിൽ സിഐറ്റിയു ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ 7 കേന്ദ്രങ്ങളിൽ ശുചീകരണം നടത്തി.

ആറ്റിങ്ങൽ ഠൗൺകോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഹോമിയോ ആശുപത്രി ശുചീകരിച്ചു.സിഐറ്റിയു ഏര്യാ പ്രസിഡൻ്റ് എം.മുരളി ഉദ്ഘാടനം ചെയ്യും.എസ്.രാജശേഖരൻ, ശ്രീലത പ്രദീവ്, സി.ജെ.രാജേഷ് കുമാർ, ആർ.പി.അജി, ഗായത്രി ദേവി, ആർ.അനിത, തുടങ്ങിയവർ നേതൃത്വം നൽകി. ചിറയിൻകീഴ് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.മുരളി ഉദ്ഘാടനം ചെയ്തു.പി.മണികണ്ഠൻ, ജി.വ്യാസൻ, എം.റാഫി, ബി.സതീശൻ, വി .ശശി ,കെ.ശിവദാസൻ, ഹീസമോൻ, നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.മുദാക്കൽ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വാളക്കാട് ജംഗ്ഷൻ ശുചീകരിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് പി.സി. ജയശ്രീ ഉദ്ഘാടനം ചെയ്തു.ബി.രാജീവ്, എം.ബി.ദിനേശ്, എ.അൻഫർ, തുടങ്ങിയവർ നേതൃത്വം നൽകി.കിഴുവിലം കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പറയത്തുകോണം ക്ഷീര സംഘവും മൃഗാശുപത്രിയും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആർ.മനോന്മണി  ഉദ്ഘാടനം ചെയ്തു.ജി.വേണുഗോപാലൻനായർ ,എസ്.ചന്ദ്രൻ ,ആർ.കെ.ബാബു, ഹരീഷ് ദാസ് , എസ്.അനിൽകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി. കടയ്ക്കാവൂർ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കീഴാറ്റിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷീല ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏര്യാ പ്രസിഡൻ്റ് അഫ്സൽ മുഹമ്മദ്, എസ്.സാബു, സുധാകരൻ, പ്രകാശ്, രാധിക പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.  അഞ്ചുതെങ്ങ് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ശുചീകരിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് വി.ലൈജു ഉദ്ഘാടനം ചെയ്തു. സിഐ റ്റിയു ഏര്യാസെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബി.എൻ.സൈജുരാജ്, ലിജാബോസ്, ജോസഫിൻ മാർട്ടിൻ ,കിരൺ ജോസഫ്, സ്റ്റീഫൻ ലൂവീസ്,സോഫിയ, ഡോൺബോസ്ക്കോ, തോബിയാസ്, സെൽവൻ, തോമസ് എന്നിവർ നേതൃത്വം നൽകി. വക്കം കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വക്കം 303-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘം ശുചീകരിച്ചു. എ.ആർ.റസൽ ഉദ്ഘാടനം ചെയ്തു.മാജിത, അക്ബർഷ, ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!