Search
Close this search box.

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സമ്മേളനം മെയ് 11,12,13 തീയതികളിൽ ആറ്റിങ്ങലിൽ

IMG-20230510-WA0071

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സമ്മേളനം മെയ് 11, 12, 13 തീയതികളിൽ ആറ്റിങ്ങലിൽ നടക്കും. ” നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല.. വിദ്വേഷ രാഷ്ട്രീയത്തോട് വിട്ട് വീഴ്ച്ചയില്ല ” എന്ന മുദ്രാവാക്യമുയർത്തിയാണ് സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ശംഖുമത്ത് ബീച്ച് ഫുട്ബോൾ ടൂർണമെന്റും . നേമത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലും നിരവധി ടീമുകൾ പങ്കെടുത്തു . സമ്മേളനത്തിന്റെ ഭാഗമായി ഡി.സി.സി യിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പ്രവർത്തകർ രക്തം ദാനം ചെയ്തു.

മെയ് 11 ന് വിവിധ മേഖലകളിൽ നിന്ന് പുറപ്പെടുന്ന ജാഥകൾ വർക്കല ശിവഗിരിയിൽ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥ, നെയ്യാറ്റികര സ്വദേശാഭിമാനി പാർക്കിൽ നിന്നും ആരംഭിക്കുന്ന പതാക ജാഥ, വട്ടിയൂർക്കാവ് സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നിന്നും ദീപശിഖ ജാഥ , ആര്യനാട് ഗാന്ധി പ്രതിമയിൽ നിന്നും ആരംഭിക്കുന്ന ഛായാ ചിത്രജാഥകൾ വൈകുന്നേരം 5 മണിക്ക് സമ്മേളന നഗരിയിൽ സംഗമിക്കുന്നതോടെ സമ്മേളനത്തിന് പതാക ഉയരും. യൂത്ത് കോൺഗ്രസ്‌ രക്തസാക്ഷികളായ കൃപേഷ്, ശരത് ലാൽ, ഷുഹൈബ് തുടങ്ങിയവരുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തും.

മെയ് 12 ന് വൈകുന്നേരം യുവജന റാലിയും പൊതു സമ്മേളനവും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുധീർഷാ പാലോടിന്റെ അധ്യക്ഷതയിൽ മാമം മൈതാനിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ മുഖ്യാധിഥി ആയി പങ്കെടുക്കും . ഡിസിസി പ്രസിഡന്റ്‌ പാലോട് രവി, അടൂർ പ്രകാശ് എം. പി, കെപിസിസി ഭാരവാഹികൾ, കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ നേതാക്കൾ പങ്കെടുക്കും

മെയ് 13 ന് ആറ്റിങ്ങൽ മാമത്ത്  പ്രതിനിധി സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാർ, നിയോജക മണ്ഡലം ഭാരവാഹികൾ, ജില്ലാ, സംസ്ഥാന ഭാരവാഹികൾ ഉൾപ്പടെ 280 പ്രതിനിധികൾ പങ്കെടുക്കും.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും . 1975 ൽ ആണ് ഇതിന് മുൻപ് ആറ്റിങ്ങലിൽ ജില്ലാ സമ്മേളനം നടന്നത്.

സമ്മേളനത്തിന്റെ ഭാഗമായി കൊടി തോരണങ്ങളും, ഫ്ലെക്സ് ബോർഡുകളും ഉൾപ്പടെ ആറ്റിങ്ങലിൽ വിപുലമായ അലങ്കാരവും പ്രചരണവുമാണ് തയ്യാറായിട്ടുള്ളത്.

സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖർ സംസാരിക്കും . ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ചർച്ചകളും, സെമിനാറും സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!