Search
Close this search box.

മാ​റ​ന​ല്ലൂ​രിൽ ല​ഹ​രി​ മാ​ഫി​യ വീ​ട് അ​ടി​ച്ചു​ത​ക​ര്‍ത്ത് വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ചു

IMG-20230511-WA0032

മാ​റ​ന​ല്ലൂ​ര്‍: ല​ഹ​രി​ മാ​ഫി​യ വീ​ട് അ​ടി​ച്ചു​ത​ക​ര്‍ത്ത് വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ചു. ക​ണ്ട​ല സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം റ​ഹി​മി​ന്റെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം നടന്നത്. വീ​ട്ടു​ട​മ റ​ഹീം (40) ന് ​പ​രി​ക്കേ​റ്റു.

ര​ണ്ട് ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ നാ​ലം​ഗ സം​ഘം വീ​ടി​ന്റെ ഗേ​റ്റി​ന് മു​ന്നി​ലെ​ത്തി വീ​ട്ടി​ൽ ആ​ളു​ണ്ടോ എ​ന്ന് ചോ​ദി​ച്ച് ഗേ​റ്റ് വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച​ശേ​ഷം ഉ​ഗ്ര​ശ്ബ​ദം മു​ഴ​ക്കി വീ​ട്ടി​ല്‍ ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന് അ​ക​ത്തു​ക​ട​ന്ന് ജ​ന​ലും സ്കൂ​ട്ട​റും ക​ണ്ണി​ൽ ക​ണ്ട​തെ​ല്ലാം ന​ശി​പ്പി​ച്ചു.

ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ടി​നു​ള്ളി​ൽ സം​ഘം ക​യ​റി​യ​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച റ​ഹീ​മി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്ക്​ പ​രി​ക്കേ​റ്റ റ​ഹീ​മി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​ക്ര​മി​സം​ഘം സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ണ്ട​ല സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വു​മു​ണ്ടെ​ന്ന് നേ​ര​ത്തെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കാ​പ്പ കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച ആ​ൾ ഉ​ൾ​പ്പെ​ടെ അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. മാ​റ​ന​ല്ലൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വീ​ട്ടു​കാ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!