Search
Close this search box.

ലോക പുകയില വിരുദ്ധ മാസാചരണം

IMG-20230512-WA0003

പുകയില ഉപയോഗം കാരണം ഉണ്ടാകുന്ന മാരക വിപത്തുകളെക്കുറിച്ച് പൊതു അവബോധം ഉണ്ടാക്കുന്നതിലേക്കായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ശാഖ ബ്രാൻഡ് ചെയ്ത കെ. എസ്. ആർ. ടി.സി ബസ്സിൻ്റെ ഫളാഗ് ഓഫ് ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ നിർവ്വഹിച്ചു . ഒരു മാസം നീണ്ട് നിൽക്കുന്ന ലഹരി വിരുദ്ധ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്

ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ഘടകത്തിൻ്റെ കൗൺസിൽ ഒഫ് ദന്തൽ ഹെൽത്ത് കൺവീനർ ഡോ. ഷമീം ഷുക്കൂറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഡോ. സുഭാഷ് കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡോ അഭിലാഷ് . ഡോ അനീഷ് . ഡോ. ബിജു, ഡോ. അശോക് ഗോപൻ . ഡോ. ദീപ എന്നിവർ പ്രസംഗിച്ചു നൂറോളം ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു.

ലോക പുകയില വിരുദ്ധ ദിനമായ മെയ്‌ 31 നു പൊതുജന അവബോധം ലക്ഷ്യമാക്കി വിവിധങ്ങളായ ബോധവത്കരണ പരിപാടികൾ അസോസിയേഷൻ വിഭാവനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഈ മാസം കേരളത്തിൽ ഉടനീളം ഇത്തരം പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. ലഹരിക്ക് അടിമയാവുകയെന്ന മാരക വിപത്തിനെ ഏതു വിധേനെയും ചെറുക്കുക എന്ന ലക്ഷ്യ ബോധത്തോടെ ആണ് ഐഡിഎ പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുവാനായി ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!