പൂവച്ചൽ : വൊക്കേഷണൻ ഹയർ സെകന്ററി സ്കൂളിലെ അവധിക്കാല ക്യാമ്പിന് തുടക്കമായി. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി.പ്രദീപ്കുമാർ അധ്യക്ഷനായി. സംഘാടക സമിതിജനറൽ കൺവീനർ എം. മുജീബ് സ്വാഗതം പറഞ്ഞു. എസ്.എം.സി. ചെയർമാൻ അസിം പൂവച്ചൽ ക്യാമ്പ് നടപടികൾ വിശദീകരിച്ചു. ഹെഡ് മാസ്റ്റർ ഗാരിസൺ പ്രദീപം, പൂവച്ചൽ സുധീർ,പ്രോഗ്രാം ഡയറക്ടർ ഹരീഷ് കുമാർ, സുരേഷ്, ബിജുകുമാർ, പി.ടി.എ അംഗങ്ങളായ ബിജൂർ , ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു.
