ആറ്റിങ്ങൽ: ആധുനിക രീതിയിൽ നവീകരിക്കുന്ന ആറ്റിങ്ങൽ പാലസ് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം. രണ്ട് കിലോമീറ്റർ റോഡ് മൂന്നുകോടി ചെലവിട്ടാണ് നവീകരിക്കുന്നത്.ആറ്റിങ്ങൽ-അയിലം റോഡിൽ വേലംകോണം മുതൽ കൊല്ലമ്പുഴവരെയാണ് നവീകരണം നടത്തുന്നത്.വശങ്ങളിൽ ഓടയും നടപ്പാതയും സുരക്ഷാവേലിയും നിർമിക്കും. ടാറിങ്ങും കോൺക്രീറ്റുമുപയോഗിച്ച് റോഡ് മികച്ച രീതിയിൽ ഗതാഗത സജ്ജമാക്കുന്നതിനാണ് പദ്ധതി. സംസ്ഥാനസർക്കാർ ഫണ്ടുപയോഗിച്ചാണ് നിർമാണം.റോഡിന്റെ നിർമാണോദ്ഘാടനം ബി.സത്യൻ എം.എൽ.എ. നിർവഹിച്ചു. നഗരസഭാധ്യക്ഷൻ എം.പ്രദീപും പൊതുമരാമത്തുവകുപ്പ് ജീവനക്കാരും പങ്കെടുത്തു.