കൊടുവഴന്നൂർ: കൊടുവഴന്നൂർ പാലവിള ഭദ്രകാളി ദേവീ ക്ഷേത്രത്തിനും ഗുരുമന്ദിരത്തിനുമുള്ള മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവഹിച്ചു. ക്ഷേത്ര ഭാരവാഹികളുടെയും 1342ആം നമ്പർ എസ്എൻഡിപി ശാഖാ അംഗങ്ങളുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ ഒരു മിനിമാസ്റ്റ് ലൈറ്റ് വേണം എന്നുള്ളത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുജി പ്രസാദ്, ഡോക്ടർ അനീഷ്, എഎം പ്രേംനാഥ്, പി വിനോദ്, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.