വേങ്ങോട് മാവേലി സ്റ്റോർ പ്രവർത്തനം തുടങ്ങി

IMG-20230516-WA0098

പോത്തൻകോട് : ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞവിലയ്ക്ക് സാധാരണക്കാർക്ക് ലഭ്യമാക്കുക സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജി ആർ അനിൽ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പോത്തൻകോട് പഞ്ചായത്തിലെ വേങ്ങോട് ആരംഭിച്ച മാവേലി സ്റ്റോർ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതുവിതരണ സംവിധാനത്തിൽ വൻ വികസനങ്ങളാണ് ഈ സർക്കാരിന്റെ കാലയളവിൽ ഉണ്ടായതെന്നു മന്ത്രി പറഞ്ഞു.ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ് വിലയ്ക്ക് സാധാരണക്കാരിലേക്ക് എത്തിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പോഷകമൂല്യമുള്ള റാഗിപ്പൊടി റേഷൻ കടകളിൾ വഴി വിൽക്കാനുള്ള പദ്ധതി സർക്കാർ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. 1123 രൂപ വില വരുന്ന 13 ഇന ഉത്പന്നങ്ങൾ അടങ്ങിയ കിറ്റ് വെറും 561 രൂപയ്ക്ക് മാവേലി സ്റ്റോറുകൾ വഴി വിൽക്കുന്നു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും വിലക്കുറവിൽ ഭക്ഷ്യസാധനങ്ങൾ ലഭിക്കില്ലെന്നും ഏതു കാർഡ് ഉള്ളവർക്കും ഈ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വേങ്ങോട് മാവേലി സ്റ്റോർ അങ്കണത്തിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം. പി മുഖ്യാതിഥി ആയിരുന്നു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ അനിൽകുമാർ, സപ്ലൈകോ തിരുവനന്തപുരം മേഖല മാനേജർ ജലജ ജി എസ് റാണി എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!