മുതപ്പൊഴിഫിഷിംഗ് ഹാർബറിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സിഐറ്റിയു ആവശ്യപ്പെട്ടു. വള്ളങ്ങൾ കടന്നു പോകാൻ 10 മീറ്റർ അകലം പോലുമില്ലാത്ത തരത്തിൽ മുട്ടുകൾക്കിടയിൽ മണ്ണടിഞ്ഞു കൂടി കിടക്കുകയാണ് .വലതു ഭാഗത്തു കൂടി കഷ്ടിച്ചു വള്ളങ്ങൾ പോകുകയും വരികയും ചെയ്യാം.കല്ലടുക്കളും ഇളകി കിടപ്പുണ്ട് ഇതും ഉടൻ നീക്കം ചെയ്യണം. 60 ഓളം പേരുടെ ജീവൻ നഷ്ടപ്പെട്ട ഹാർബറാണ് .നൂറു കണക്കിന് വള്ളങ്ങൾ മത്സ്യബന്ധനത്തിനു പോകുകയും വരികയും ചെയ്യുന്നതാണ്. ഇനിയും ഒരു ജീവനും നഷ്ടപ്പെട്ടുകൂട. അടിയന്തിരമായി അടിഞ്ഞുകൂടിയമണ്ണും പൊളിഞ്ഞു കിടക്കുന്ന കല്ലുകളും നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സിഐറ്റിയു പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകും.
സി ഐ റ്റി യു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ്, ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി .പയസ്, മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ്പി വി ലൈജു, പി.മണികണ്ഠൻ,
ഹീസമോൻ, നജീബ് തോപ്പിൽ, എ.ആർ.നജീബ് തുടങ്ങിയവർ ഹാർബർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.