Search
Close this search box.

വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം

IMG-20230519-WA0132

വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ്റെ പതിനേഴാം വാർഷികാഘോഷവും കുടുംബസംഗമവും അടൂർപ്രകാശ്.എം.പി. ഉദ്ഘാടനം ചെയ്തു.

ഐരുമൂലക്ഷേത്ര ട്രസ്റ്റ് ആഡിറ്റോറിയത്തിൽ അസോസിയേഷൻ പ്രസിഡൻ്റ് എൻ.ഹരികൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തിൽ രക്ഷാധികാരി മോഹൻ വാലഞ്ചേരി സ്വാഗതവും ജനറൽ സെക്രട്ടറി ഷീജാ രാജ് റിപ്പോർട്ടും എസ്. വിപിൻ അനുശോചനവും എ.ടി.പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി. പ്രദേശത്തെ മികച്ച കർഷകർക്കുള്ള അവാർഡ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ.മനോജ് നിർവ്വഹിച്ചു.

ഫ്രാക് ജനറൽ സെക്രട്ടറി ടി.ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാർക്ക് ന്യൂർജഹാൻ മെഡിക്കൽസിന്റെ സഹായത്തോടെ നൽകുന്ന വീൽചെയർ ജില്ലാപഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ഉഷാകുമാരി, കൊട്ടറ മോഹൻകുമാർ, ഫ്രാക് ട്രഷറർ ജി.ചന്ദ്രബാബു, വൈസ് പ്രസിഡന്റ് പ്രഫ.എം.എം. ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു. കൂടാതെ ഉന്നതവിജയം നേടിയ കുട്ടികൾക്ക് അനുമോദനവും വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക് ആദരവും അവധിക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!