Search
Close this search box.

നിശാഗന്ധിയെ സംഗീത സാന്ദ്രമാക്കി എം. ജി ശ്രീകുമാറും സംഘവും

IMG-20230521-WA0000

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യ മേളയുടെ ആദ്യ ദിനം പ്രൗഢഗംഭീരമായി. ഇന്നലെ (മെയ് 20) നിശാഗന്ധി ഓഡിറ്റോറിയത്തിൽ പിന്നണിഗായകനായ എം.ജി ശ്രീകുമാറും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് സംഗീത സാന്ദ്രമായി. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഗാനങ്ങൾ കൂട്ടിയിണക്കിയായിരുന്നു ഗാനമേള. ഗൃഹാതുരവും പ്രണയാർ ദ്രവുമായവുമായ ചലച്ചിത്ര ഗാനങ്ങൾ കാണികളെ ഏറെ ആവേശത്തിലാക്കി.രാത്രി 8 മണിയോടെ ആരംഭിച്ച പരിപാടി ആദ്യാവസാനം അവേശപൂരിതമായിരുന്നു. എം.ജി ശ്രീ ശ്രികുമാറിനൊപ്പം മൃദുല വാര്യർ, അഞ്ജു ജോസ്, റഹ്മാൻ എന്നിവരും അണിനിരന്നു. വയലിനിസ്റ്റ് മാനവ് രാജിന്റെയും സംഘത്തിന്റെയും ഇൻസ്‌ട്രുമെന്റൽ മ്യൂസിക് ഷോയും കാണികളെ ഏറെ ആവേശത്തിലാഴ്ത്തി.

മെഗാ മേളയോട് അനുബന്ധിച്ച് ഇന്ന് നിശാഗാന്ധിയിൽ (മെയ് 21) വൈകുന്നേരം 7.30 മുതൽ ഉറുമി മ്യൂസിക് ബാൻഡാണ് പരിപാടി അവതരിപ്പിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!