Search
Close this search box.

പള്ളിപ്പുറം അപകടം: കുഞ്ഞിന്റെ അമ്മയും മരണപ്പെട്ടു, മരണം നാലായി

eiCEQ0X45805 (1)

മംഗലപുരം : ദേശീയപാതയിൽ പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു. മണമ്പൂർ കാരൂർക്കോണം പണയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ അനു(22) ആണ് മരണപ്പെട്ടത്. ഇതോടെ മരണം നാലായി. അനുവിന്റെ മാതാവ് ശോഭ (41), അനുവിന്റെ നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞ്, ഓട്ടോ ഡ്രൈവർ സുനിൽ (40) എന്നിവരാണ് സംഭവ ദിവസം മരണപ്പെട്ടത്.

ഇക്കഴിഞ്ഞ 18ന് രാത്രി 8അര മണിയോടെയാണ് പ​ള്ളി​പ്പു​റം താ​മ​ര​ക്കു​ള​ത്ത് കെ.​എ​സ്.​ആ​ർ.​ടി​സി ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച അപകടം നടന്നത്. അ​മി​ത വേ​ഗ​ത​യി​ൽ​ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി. ബ​സ് ഓ​ട്ടോ​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.അ​നു​വി​ന്റെ പ്ര​സ​വ​ശേ​ഷം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ നി​ന്ന്​ ഓ​ട്ടോ​യി​ൽ മ​ട​ങ്ങി​യ കു​ടും​ബ​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഓട്ടോയിൽ ഉണ്ടായിരുന്ന മഹേഷും മകൻ വി​ഥു​നും (​അ​ഞ്ച്) ആശുപത്രിയിൽ ചികിത്സയിലാണ്.

കെ.​എ​സ്.​ആ​ർ.​ടി​സി ബ​സ് ഡ്രൈ​വ​ർ കൊ​ല്ലം മൈ​ല​ക്കാ​ട് സ്വ​ദേ​ശി അ​ജി​ത്ത് കു​മാ​റി​നെ മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ്രൈ​വ​ർ​ക്കെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ കു​റ്റം ചു​മ​ത്തി.അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം റൂ​റ​ൽ എ​സ്.​പി ഡി. ​ശി​ൽ​പ സ​ന്ദ​ർ​ശി​ച്ചു. ഫോ​റ​ൻ​സി​ക് സം​ഘ​വും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നും റൂ​റ​ൽ എ​സ്പി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!