ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. വി.ആർ.എ. 144ൽ മിഥുൻ .എം.നായർ,105 ൽ അലേഷ്, 54 ഡിയിൽ സീതാലക്ഷ്മി 83 ൽ അനഘ, 41 ൽ സുൽത്താൻ, 110 ൽ അനന്തു 45 ൽ മുഹമ്മദ് അമീൻ, 59 ൽ അതുൽ കൃഷ്ണ, വൈഗ എന്നിവരെയാണ് ഭാരവാഹികൾ വീടുകളിലെത്തി അനുമോദിച്ചത്. രക്ഷാധികാരി മോഹൻ വാലഞ്ചേരി, പ്രസിഡന്റ് എൻ. ഹരികൃഷ്ണൻ, ജന.സെക്രട്ടറി ഷീജാരാജ്, വൈസ് പ്രസിഡന്റ് പ്രഫ.എം.എം. ഇല്യാസ്, സെക്രട്ടറിമാരായ ജ്യോതിലക്ഷ്മി,വത്സകുമാരൻ നായർ എന്നിവരും ചന്ദ്രിക രജിത, അനിത, ധന്യ എന്നിവരും പങ്കെടുത്തു.